ജില്ലാതല ഉദ്ഘാടനം
Thursday 24 July 2025 1:38 AM IST
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിക്കുന്നവർക്കാവശ്യമായ സൗജന്യ സേവനം നൽകുന്ന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മണക്കാട് വലിയ പള്ളിയിൽ നടന്നു.സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം അനസ് ഹാജി ഉദ്ഘാടനം ചെയ്തു.വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷനായി.മേഖലാ ട്രെയിനർ ഷാൻ ഷഹീർ, ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ തിരുവല്ലം യൂസുഫ് സ്വാഗതവും സിറ്റി ട്രെയിനർ നസീർ നന്ദിയും പറഞ്ഞു.