ബി.എം.എസ് സ്ഥാപക ദിനം

Thursday 24 July 2025 12:00 AM IST
ബി.എം.എസിന്റെ 70 -ാം സ്ഥാപന ദിനത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നു

തൃശൂർ: ബി.എം.എസിന്റെ 70-ാം സ്ഥാപന ദിനം ആഘോഷിച്ചു. ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. മുളംകുന്നത്തുകാവ് എഫ്.സി.ഐയിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂരിൽ സേതു തിരുവെങ്കിടം , പുതുക്കാട് കെ.വി.വിനോദ് , വടക്കാഞ്ചേരി എ.എം.വിപിൻ , കൊടുങ്ങല്ലൂരിൽ ടി.സി. സേതുമാധവൻ , കൈപ്പറമ്പ് എ.സി. കൃഷ്ണൻ, വള്ളത്തോൾ നഗർ കെ.എൻ. വിജയൻ, മാള എം.കെ. ഉണ്ണികൃഷ്ണൻ, ചേർപ്പ് പി. ആനന്ദൻ, കയ്പ്പമംഗലം കെ.ഹരീഷ് , ചാലക്കുടി എം.എസ്.സുനിൽ, കൊടകര സി.കെ. പ്രദീപ് , കുന്നംകുളം കെ.ജി. ബിജു , ചേലക്കരപി.കെ.ഉണ്ണികൃഷ്ണൻ , ഒല്ലൂരിൽ കെ.വി. നിത്യ ,അഡ്വ . പ്രസര വാസവൻ , മണലൂരിൽഇ.സി. പ്രജിത്ത് , ഇരിങ്ങാലക്കുട കെ.ബി. ജയശങ്കർ ഉദ്ഘാടനം ചെയ്തു .