സുരക്ഷിതത്ത്വം ഉറപ്പ് വരുത്തണം : കെ. എച്ച്. ആർ.എ

Thursday 24 July 2025 12:00 AM IST

തൃശൂർ: തളിക്കുളത്ത് റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആക്രമിക്കുകയും പുതുക്കാട് ബാർ ഹോട്ടലിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്ത ക്രിമിനലുകളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷിതമായ ജോലി ചെയ്യാൻ സാഹചര്യം ഒരുക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസയേഷൻ (കെ.എച്ച്. ആർ.എ ) തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് , വി. ആർ. സുകുമാർ , ജി.കെ. പ്രകാശ്, എൻ.കെ. അശോക് കുമാർ സുന്ദരൻ നായർ, പി.എസ്. ബാബുരാജ് , വി.ജി. ശേഷാദ്രി , അക്ഷയ് കൃഷ്ണ , കെ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.