പുസ്തക മേള ഇന്ന് മുതൽ
Thursday 24 July 2025 12:00 AM IST
തൃശൂർ : എച്ച്.ആൻഡ് സി ബുക്‌സിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന് ഇന്ന് തുടക്കം. ഇക്കണ്ട വാരിയർ റോഡിൽ എച്ച്.ആൻഡ് സി സ്‌റ്റോഴ്‌സിൽ നടക്കുന്ന പുസ്തക മേള ഇന്ന് വൈകിട്ട് നാലിന് സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.നോവലുകളിലെ സ്ത്രീ ആവിഷ്‌കാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഷീല ടോമി, ലിസി, ദീപ നിശാന്ത് എന്നിവർ പങ്കെടുക്കും. ഡോൾ മെയ്ക്കിംഗ്, ക്രോഷേ വർക്ക്‌ഷോപ്പ്, ആർട്ട് എക്‌സിബിഷൻ എന്നിവയും സംഘടിപ്പിക്കും. ഇരുന്നൂറോളം പ്രസാധകരുടെ ഒരു ലക്ഷത്തിലേറെ പുസ്തകങ്ങൾ മേളയിൽ ഉണ്ടായിക്കും. ഓഗസ്റ്റ് 24 ന് മേള സമാപിക്കും.