പാപനാശത്ത് വേലിയേറ്റം ശക്തം
Thursday 24 July 2025 1:24 AM IST
വർക്കല: പാപനാശം കടൽത്തീരത്ത് വേലിയേറ്റം ശക്തമായി തുടരുന്നു. കർക്കടകവാവ് ബലിതർപ്പണച്ചടങ്ങുകൾക്കായി മണൽത്തീരവും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ബലിമണ്ഡപത്തോടുചേർന്ന് പിതൃതർപ്പണത്തിനായി നിർമ്മിച്ച പ്രത്യേക പന്തലിന്റെ ഒരുഭാഗത്തെ ഇരുമ്പ്തൂണിന്റെ ചുവട്ടിലെ മണൽത്തിട്ടകൾ ശക്തമായ തിരയിൽ ഇളകിമാറിയ നിലയിലാണ്.
വേലിയേറ്റം കൂടുതൽ ശക്തമായാൽ അപകടം സംഭവിക്കാനുള്ള സാഹചര്യവുമുണ്ട്. വടം ഉപയോഗിച്ച് പന്തൽ സുരക്ഷിതമായി കെട്ടി നിറുത്തുന്നതിനൊപ്പം തൂണിന്റെ ചുവട്ടിൽ മണൽച്ചാക്കുകളടുക്കി സുരക്ഷയൊരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.