അമിത വേഗത ചോദ്യം ചെയ്തു , എസ്.ഐക്കെതിരെ ബസ് ജീവനക്കാർ

Thursday 24 July 2025 12:00 AM IST
കൗമുദി വാർത്ത

ശക്തൻ സ്റ്റാൻഡിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂർ: ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത എസ്.ഐക്കെതിരെ ബസ് ജീവനക്കാർ. ശക്തൻ സ്റ്റാൻഡിൽ അമിത വേഗതയിൽ വന്നിരുന്ന ബസ് വയോധികനെ ഇടിക്കുമായിരുന്നു, ഇത് ചോദ്യം ചെയ്ത ഈസ്റ്റ് എസ്.ഐ ബിബിൻ ബി.നായർക്കെതിരെ ബസ് ജീവനക്കാർ തിരിയുകയായിരുന്നു. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തടയുന്നതിന്റെ ഭാഗമായി പരിശോധന നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെയാണ് സംഭവം. എസ്.ഐയുമായി കയർത്ത് ബസ് ജീവനക്കാർക്ക് സമയം വൈകിയെന്നും യാത്രക്കാരെ കയറ്റില്ലെന്നും പറഞ്ഞു. എന്നാൽ യാത്രക്കാരെ കയറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ മുന്നറിയിപ്പ് നൽകിയതോടെയാണ് യാത്രക്കാരെ കയറ്റിയതും.

വിദ്യാർത്ഥികൾക്ക് നേരെയും ആക്രോശം

ശക്തൻ സ്റ്റാൻഡിൽ തന്നെ പലപ്പോഴും വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നില്ലെന്ന വ്യാപകമായ പരാതികൾ ഉയരുന്നു. എല്ലാ യാത്രക്കാരും കയറിയശേഷം അവസാനമാണ് വിദ്യാർത്ഥികളെ ബസുകളിൽ കയറ്റുന്നത്. ആദ്യം കയറിയിരുന്നാൽ അസഭ്യവർഷമാണെന്നും പരാതിയുണ്ട്. പല സ്റ്റോപ്പുകളിലും വിദ്യാർത്ഥികളെ കയറ്റാറില്ല.

എം.ഒ റോഡിലും അമിത വേഗ

സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രി മുതൽ അമിത വേഗതയിലെത്തുന്ന ബസുകൾ എം.ഒ റോഡിലേക്ക് തിരിക്കുന്നതും അപകട ഭീഷണി ഉയർത്തിയാണ്. ചെറുവാഹനങ്ങൾ പലപ്പോഴും സ്വകാര്യ ബസുകൾക്കിടിയിൽപ്പെടാതിക്കുന്നതും ഭാഗ്യം കൊണ്ടാണ്.