തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ
Thursday 24 July 2025 12:00 AM IST
പറപ്പൂർ : തോളൂർ വെറ്ററിനറി ആശുപത്രിയുടെ നേതൃത്ത്വത്തിൽ തോളൂർ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് ആദ്യഘട്ട പേവിഷ പ്രതിരോധ വാക്‌സിൻ നൽകി. പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി കൂടുകയും ആളുകൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ് പഞ്ചായത്ത് പദ്ധതി ഫണ്ട് പ്രകാരം വാക്‌സിൻ നൽകാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി പറഞ്ഞു. വെറ്ററിനറി സർജൻ ഡോ. രമ്യയുടെ നേതൃത്ത്വത്തിൽ അസി. ഫീൽഡ് ഓഫീസർ എം.ഷീന, ലൈവ് സ്റ്റാക്ക് ഇൻസ്പക്ടർ അനിൽകുമാർ, ഡോഗ് കേച്ചർ രമണി മഴുവഞ്ചേരി എന്നിവർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പോയി നൂറിലധികം തെരുവ് നായ്ക്കൾക്ക് വാക്‌സിൻ നൽകി.