ശ്രീവിദ്യ കലാനികേതൻ കലാനിധി പുരസ്‌കാരം

Thursday 24 July 2025 1:32 AM IST

തിരുവനന്തപുരം: ചലച്ചിത്രതാരം ശ്രീവിദ്യയുടെ സ്മരണയ്ക്കായി ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ കലാനിധി പുരസ്‌കാരത്തിന് സംഗീതജ്ഞ ഡോ.ഓമനക്കുട്ടിയും നടൻ രാഘവനും അർഹരായി. ബാലപ്രതിഭാ പുരസ്‌കാരം വയലിൻ കലാകാരി ഗംഗ ശശിധരനും ഗുരുപുരസ്‌കാരം മികച്ച അദ്ധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അംബികകുമാരി അമ്മ,​ സംഗീതജ്ഞ പാൽക്കുളങ്ങര അംബികദേവി എന്നിവർക്കും നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീവിദ്യ കർമ്മപുരസ്‌കാരത്തിന് എന്റെ ചോറ്റുപാത്രം സംരംഭകയായ ഷാലിൻ എലിസ് എബിയും സന്ധ്യ ഗ്യാസ് ഉടമ സേതു ശിവൻകുട്ടിയും അർഹരായി. ശ്രീവിദ്യ കരുണ പുരസ്‌കാരം റുക്‌സിയ തച്ചറക്കലിനും ശൈലജ ശരത്തിനും സമ്മാനിക്കും. പുരസ്‌കാരങ്ങൾ നാളെ വൈകിട്ട് 5ന് തൈക്കാട് ഗണേശത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിതരണം ചെയ്യും.

രക്ഷാധികാരി ടി.പി. ശ്രീനിവാസൻ,​ചെയർപേഴ്സൺ അഞ്ജിത,വൈസ് പ്രസിഡന്റ് അനിത പ്രസന്നൻ, സെക്രട്ടറി പി.വി.പ്രീത,ജോയിന്റ് സെക്രട്ടറി രാജി ഹരീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.