ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട പൊലീസുകാരനെ ജാമ്യത്തിൽ ‍വിട്ടു

Thursday 24 July 2025 1:07 AM IST

നെടുമങ്ങാട്: മദ്യലഹരിയിൽ കാർ ഓടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട പെ‌ാലീസുകാരനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ‍ജാമ്യത്തിൽ ‍വിട്ടയച്ചു. വലിയമല പെ‌ാലീസ് സ്റ്റേഷനിലെ ഡ്രൈവറും എ.എസ്ഐയുമായ വിനോദ് ആണ് നെടുമങ്ങാട് പെ‌ാലീസിന്റെ പിടിയിലായത്. ചെ‌ാവ്വ രാത്രി 7.30ഒ‌ാടെ ചുള്ളിമാനൂർ ജംഗ്‌ഷന്‌ സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ആനാട് സ്വദേശി ചന്ദ്രബോസും ഭാര്യയും പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിന് ശേഷം നാട്ടുകാർ ചുറ്റും കൂടിയതിന് പിന്നാലെ വിനോദിനെ നെടുമങ്ങാട് പെ‌ാലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും രക്തപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നും നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാർ പറഞ്ഞു.