ദേശീയ പാതകൾ നിരീക്ഷണത്തിൽ: ഗഡ്‌കരി
Thursday 24 July 2025 12:56 AM IST
ന്യൂഡൽഹി: നിർമ്മാണത്തിനിടെ തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലെ ദേശീയ പാതകൾ സൂക്ഷ‌്മ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പിയെ അറിയിച്ചു. നിർമ്മാണം നടക്കുന്ന ദേശീയ 66ൽ ഘടനാപരമായ തകരാറുകൾ കണ്ടെത്താൻ 2025 ജൂൺ 11 മുതൽ ജൂലായ് 14 വരെ സമഗ്ര പരിശോധന നടത്തി. കായലുകൾ അടക്കം ദുർബല മേഖലകളിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് നൽകും.
ചെങ്കള-നീലീശ്വരം, തുറവൂർ പറവൂർ, കൊല്ലം ബൈപാസ് കടമ്പാട്ടുകോണം ഭാഗങ്ങളിലെ നിർമ്മാണ പിഴവുകൾക്ക് ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തു. തണ്ണീർത്തടങ്ങൾ, അസ്ഥിരമായ മണ്ണ്, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിർമ്മാണത്തിൽ ശ്രദ്ധയുണ്ടാകും.