ധൻകറിന്റെ പിൻഗാമിയാര്? ഉപരാഷ്‌ട്രപതിയായെത്തുക ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാൾ

Thursday 24 July 2025 10:18 AM IST

ന്യൂഡൽഹി: അടുത്ത ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നുള്ള മുതിർന്ന നേതാവായിരിക്കുമെന്ന് സൂചന. ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഒഴിവുവന്ന കസേരയിൽ ജെഡിയുവിന്റെ നിതീഷ് കുമാറിനെ പോലുള്ള പ്രധാന സഖ്യകക്ഷികളെ ബിജെപി പരിഗണിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

എന്നാൽ 'പാർട്ടിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാളായിരിക്കും ഉപരാഷ്ട്രപതി'- എന്നാണ് പ്രമുഖ ബിജെപി നേതാവ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞിരിക്കുന്നത്. നേരത്തെ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ രാം നാഥ് താക്കൂർ ഉപരാഷ്ട്രപതിയായെത്തുമെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിലെ മുൻ മുഖ്യമന്ത്രിയും ഭാരതരത്ന അവാർഡ് ജേതാവുമായ കർപൂരി താക്കൂറിന്റെ മകനാണ് രാം നാഥ് താക്കൂർ. കർഷക പുത്രനെന്ന വിശേഷണവുമായാണ് 2022ൽ ബംഗാൾ ഗവർണറായിരുന്ന ധൻകറിനെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കിയത്. തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന രാജസ്ഥാനിൽ ബി ജെ പിയുമായി ഇടഞ്ഞുനിന്ന ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കാൻ സർക്കാർ അതിലൂടെ ലക്ഷ്യമിട്ടു. ധൻകറിന്റെ പിൻഗാമിയുടെ കാര്യത്തിലും ജാതിസമവാക്യങ്ങൾ പാലിച്ചാൽ രാംനാഥ് താക്കൂറിനെ പരിഗണിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഇത്തരം റിപ്പോർട്ടുകളും ബിജെപി വൃത്തങ്ങൾ തള്ളിക്കളഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്തെക്കുറിച്ച് ജെഡിപി നേതൃത്വവുമായി ബിജെപി നേതാക്കൾ സംസാരിച്ചിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

ഉ​പ​രാ​ഷ്ട്ര​പ​തി​ ​തി​ര​ഞ്ഞെ​ടു​പ്പ്: ന​ട​പ​ടി​ ​തു​ട​ങ്ങി​ ​ക​മ്മി​ഷൻ

ജ​ഗ്‌​ദീ​പ് ​ധ​ൻ​ക​റിന്റെ​​ ​രാ​ജി​യെ​ ​തു​ട​ർ​ന്ന് ​ഒ​ഴി​വു​വ​ന്ന​ ​ഉ​പ​രാ​ഷ്‌​ട്ര​പ​തി​ ​പ​ദ​ത്തി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​തു​ട​ങ്ങി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ.​ ​ധ​ൻ​ക​റി​ന്റെ​ ​രാ​ജി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ഭ്യ​ന്ത​ര​ ​മന്ത്രാ​ല​യം​ ​ഗ​സ​റ്റ് ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ത​യ്യാ​റെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ​ ​സ​മ​യ​ക്ര​മം​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​അ​റി​യി​ച്ചു.​ ​രാ​ജ്യ​സ​ഭ​യി​ലെ​യും​ ​ലോ​ക്സ​ഭ​യി​ലെ​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും​ ​നാ​മ​നി​ർ​ദേ​ശം​ ​ചെ​യ്യ​പ്പെ​ട്ട​തു​മാ​യ​ ​അം​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഇ​ല​ക്ട​റ​ൽ​ ​കോ​ള​ജ് ​സ​ജ്ജ​മാ​ക്കാ​നും റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​റി​ട്ടേ​ണിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രെ​ ​തീ​രു​മാ​നി​ക്കാ​നു​മു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​തു​ട​ങ്ങി​യ​ത്.