"ഈ ശീലങ്ങളുള്ള വേറെയാരെയും എനിക്ക് പരിചയമില്ല"; താനും ഭർത്താവും ചെയ്യുന്ന വിചിത്രമായ കാര്യങ്ങളെക്കുറിച്ച് ലെന
പ്രസന്റിൽ ജീവിക്കുന്നൊരാളാണ് താനെന്ന് നടി ലെന. അതുപോലെയുള്ള ഒരാളെക്കിട്ടിയതുകൊണ്ടാണ് വിവാഹം കഴിക്കാൻ തോന്നിയതെന്നും നടി പറഞ്ഞു. ഇന്ത്യൻ എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. താനും ഭർത്താവും കൊച്ചുകുട്ടികൾ ജീവിക്കുന്നതുപോലെയാണ് ജീവിക്കുന്നതെന്നും ലെന പറയുന്നു. 'ആ നിമിഷത്തിലെ കാര്യമേയുള്ളൂ കുട്ടികൾക്ക്. ഇപ്പോൾ എന്തെങ്കിലും കണ്ടാൽ ഇത് കഴിക്കാമല്ലേ എന്ന് പറയും. ഈ നിമിഷത്തിൽ ജീവിക്കാൻ എന്തൊക്കെ കാര്യങ്ങളുണ്ട്. ഞങ്ങളും അങ്ങനെയാണ്, കൊച്ചുകുട്ടികളെപ്പോലെ. അതാണ് ലൈഫിന്റെ ഭംഗി.'- നടി പറഞ്ഞു. പൈങ്കിളി പ്രണയമാണ് ഞങ്ങളുടേത്. വാലെന്റൈൻസ് ഡേയ്ക്ക് ടെഡീബിയറും ചോക്ലേറ്റുമൊക്കെ വാങ്ങിക്കുന്ന പ്രണയമാണ്. സർപ്രൈസ്, ഫ്രിഡ്ജിൽ ഒരു ബോർഡുണ്ട്, ലൗലെറ്റർ എഴുതാൻ. തനി പൈങ്കിളിയാണ്, റൊമാന്റിക് പടങ്ങളിലൊക്കെ കാണുന്നതുപോലെ. മഴ പെയ്താൽ അയ്യോ മഴ എന്നൊക്കെ പറയുന്ന ആളുകളാണ്.'-നടി പറഞ്ഞു. സ്പിരിച്വാലിറ്റിയാണ് തന്നെയും ഭർത്താവിനെയും കോർത്തിണക്കുന്നതെന്നും തങ്ങളുടെ ശീലങ്ങൾ ഏകദേശം ഒരുപോലെയാണെന്നും നടി പറയുന്നു. 'എല്ലാവർക്കുമില്ലാത്ത കുറേ ശീലങ്ങളുണ്ടെനിക്ക്. അഞ്ചരയ്ക്കും ആറ് മണിക്കുമിടയിൽ ഡിന്നർ കഴിക്കും. അങ്ങനെ ആരെയും ഞാൻ കണ്ടിട്ടില്ല. എന്നും രാവിലെയോ വൈകിട്ടോ മെഡിറ്റേഷനിൽ ഇരിക്കും. വായിക്കുന്ന പുസ്തകങ്ങൾ, കഴിക്കുന്ന ഭക്ഷണങ്ങളൊക്കെ വ്യത്യസ്തമാണ്. ഞാൻ ഭയങ്കര ഹെൽത്ത് കോൺഷ്യസായി ഭക്ഷണം കഴിക്കുന്നയാളാണ്. ബക്വീറ്റ്, കിനോ അങ്ങനെ എല്ലാവരും കഴിക്കാത്ത കുറേ സാധനങ്ങളുണ്ട്. രാത്രി ഒമ്പത്, ഒമ്പതരയാകുമ്പോൾ കിടന്നുറങ്ങും. ഇത്രയും ശീലങ്ങളുള്ള വേറെയാരെയും എനിക്ക് പരിചയമില്ല. ഞാനും പ്രാശാന്തും കണ്ടുമുട്ടുമ്പോഴേ ഞങ്ങളുടെ ശീലങ്ങൾ ഒരുപോലെയാണ്. ഒരു അഡ്ജസ്റ്റ്‌മെന്റിന്റെയും ആവശ്യമില്ല.'- ലെന വ്യക്തമാക്കി.