വീട്ടിലെത്തിയ നാല് വയസുകാരിയുടെ ശരീരത്തിൽ പാടുകൾ; സ്‌കൂളിൽ നിന്ന് ക്രൂരപീഡനത്തിനിരയായി, ചികിത്സയിൽ
Thursday 24 July 2025 2:28 PM IST
ബംഗളൂരു: സ്‌കൂളിൽ പോയ നാല് വയസുകാരി ക്രൂര പീഡനത്തിനിരയായതായി പരാതി. കർണാടകയിലെ ബിദറിലാണ് സംഭവം. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ വസ്‌ത്രം മാറ്റുന്നതിനിടെ ശരീരത്തിലുണ്ടായ പാടുകൾ അമ്മയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിദർ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുട്ടിയെ ഇപ്പോൾ ബ്രിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.