പത്താം ക്ലാസുകാരി പ്രസവിച്ചു, ആരാണ് ഉത്തരവാദിയെന്ന് അറിയില്ലെന്ന് പതിനഞ്ചുകാരി; അന്വേഷണം ബന്ധുവിലേക്ക്?

Thursday 24 July 2025 3:44 PM IST

കാസർകോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. ഇന്നലെ വീട്ടിൽവച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നീട് ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആരാണ് ഉത്തരവാദിയെന്ന് തനിക്ക്‌ അറിയില്ലെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.

പൊലീസ് പതിനഞ്ചുകാരിയുടെ അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ബന്ധുവാണോ ഉത്തരവാദിയെന്ന് സംശയിക്കുന്നുണ്ട്. ഡി എൻ എ പരിശോധന നടത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കും.