വേട്ടുവം പുനരാരംഭിച്ചു , ശോഭിതയും

Friday 25 July 2025 6:25 AM IST

ആര്യ, അട്ടകത്തി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രമായി പാ രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടുവം ചിത്രീകരണം പുനരാരംഭിച്ചു. സ്റ്റണ്ട് മാൻ മോഹൻരാജിന്റെ അപകടത്തെ തുടർന്ന് നിറുത്തിവച്ച ചിത്രീകരണം ആണ് ചെന്നൈയിൽ പുനരാരംഭിച്ചത്. അശോക് സെൽവൻ, ശോഭിത ധുലിപാല എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൊന്നിയിൻ ശെൽവനിലൂടെയാണ് ശോഭിതയുടെ തമിഴ് അരങ്ങേറ്റം. ശോഭിത അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം ആണ് വേട്ടുവം. ചിത്രത്തിൽ ആര്യ പ്രതിനായകനായാണ് എത്തുന്നത്. അതേസമയം പാ രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ അട്ടകത്തിലൂടെയാണ് ദിനേശ് ശ്രദ്ധേയനാകുന്നത്. സാർപട്ടാ പരമ്പരൈയ്ക്കുശേഷം ആര്യയും പാ രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വേട്ടുവം. മികച്ച നിരൂപക പ്രശംസ നേടിയ സാർപട്ടാ പരമ്പരൈ ലോക്ഡൗണിൽ ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.