രജിഷ വിജയന്റെ 'കോവർട്ടി' ഓസ്കാർ, അംഗീകൃത ചലച്ചിത്ര മേളയിൽ
രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കോവർട്ടി എന്ന ഹ്രസ്വ ചിത്രം ഇന്ത്യയിലെ ഒരേയൊരു ഓസ്കാർ അംഗീകൃത ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ . ബാംഗ്ലൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ(ബി.ഐ.എസ് എഫ്.എഫ് )ആണ് തിരഞ്ഞെടുക്കപ്പെട്ടത്. റോഹിൻ രവീന്ദ്രൻ നായർ സംവിധാനം ചെയ്ത കോവർട്ടി 1980 കളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിലെ സബ് രജിസ്ട്രാർ ഓഫീസിലെ ടൈപ്പിസ്റ്റും ടൈപ്പ് റൈറ്ററും തമ്മിലുണ്ടാകുന്ന ഹുദയ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. സംവിധായകൻ റോഹിൻ രവീന്ദ്രൻ നായരും
മുകുന്ദനുണ്ണി അസോസ്സിയേറ്റ്സിന്റെ സഹ തിരക്കഥാകൃത്തായ വിമൽ ഗോപാലകൃഷ്‌ണനും ചേർന്നാണ് രചന. ഐ ഫോണിൽ ആണ് ചിത്രീകരിച്ചത്. മുപ്പത് മിനുട്ട് ദൈർഘ്യമുണ്ട്. അതേസമയം ഇടവേളയ്ക്കുശേഷം രജിഷ വിജയൻ സിനിമയിൽ സജീവമാകുന്നു. മമ്മൂട്ടി ചിത്രം കളങ്കാവലിൽ അഭിനയിച്ച രജിഷയുടെ റിലീസിന് ഒരുങ്ങുന്നത് തമിഴ് ചിത്രങ്ങളായ ബൈസണും സർദാർ 2 ഉം ആണ്. ആന്റണി വർഗീസ് നായകനായി ചിത്രീകരണത്തിന് ഒരുങ്ങുന്ന കാട്ടാളനിലും രജിഷ ആണ് നായിക.