ഒടിയങ്കം ആദ്യ ഗാനം റിലീസ് ചെയ്തു

Friday 25 July 2025 6:34 AM IST

ചരിത്ര താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും ശബ്ദത്തിനും ഏറെ പ്രാധാന്യം നൽകിയാണ് "ഒടിയങ്കം" പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.വായോ വരിക വരിക..' എന്ന് തുടങ്ങുന്ന ജയൻ പാലക്കലിന്റെ വരികൾക്ക് റിജോഷ് സംഗീതം നൽകി സന്നിധാനന്ദൻ ആണ് ആലാപനം.ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, സോജ, വിനയ കൊല്ലം,ഗോപിനാഥ്‌ രാമൻ, വന്ദന, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. എഡിറ്റിംഗ് ജിതിൻ ഡി.കെയും. വിവേക് മുഴക്കുന്ന്, ജയകുമാർ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ. സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്,

ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ സ്വസ്ഥിക് വിനായക് ക്രിയേഷൻസുമായി സഹകരിച്ച് പ്രവീൺകുമാർ മുതലിയാർ ആണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ്.