ജില്ല യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 27 ന് പയ്യന്നൂരിൽ
പയ്യന്നൂർ : കണ്ണൂർ യോഗ അസോസിയേഷനും ജില്ല സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 27ന് പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 8ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉൽഘാടനം ചെയ്യും.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.രാജഗോപാലൻ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും.പത്തു വേദികളിലായി നടക്കുന്ന യോഗാസന മത്സരങ്ങളോടൊപ്പം രണ്ട് വേദികളിൽ യോഗ ഡാൻസ് മത്സരവും നടക്കും. ആർടിസ്റ്റിക് സോളോ , ആർടിസ്റ്റിക് പേയർ , റിഥമിക് പേയർ , ഫ്രീ ഫ്ളോ യോഗ ഡാൻസ് എന്നിങ്ങനെ നാല് വിഭാഗത്തിലാണ് ഡാൻസ് മത്സരം. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ അഡ്വ.പി.സന്തോഷ്, പി.വി.കുഞ്ഞപ്പൻ, ഡോ.പ്രേമരാജൻ കാന , ബാലകൃഷ്ണ സ്വാമി, പി.കുഞ്ഞികൃഷ്ണൻ, എ.വി.കുഞ്ഞിക്കണ്ണൻ, കെ.പി.ഷൈജു സംബന്ധിച്ചു.