വീരമലക്കുന്നിലേത് കൊള്ളയടിയെന്ന് കോൺഗ്രസ്
ചെറുവത്തൂർ: ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള വീരമലക്കുന്നിലെ ധാതുസമ്പത്ത് മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ കുറ്റപ്പെടുത്തി. ദേശീയപാത തകരുകയും സമീപപ്രദേശത്തുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനും പുറമെ ദേശീയപാത വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി കേന്ദ്ര സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും വീരമൽകുന്നിലെ മണ്ണിടിച്ചലിന് ശാശ്വതമായ പരിഹാരം കണ്ട് ജനങ്ങളുടെ ആശങ്കകൾ അകറ്റണം. ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കണം. അല്ലാത്തപക്ഷം ശക്തമായ രീതിയിൽ ജനങ്ങളെ മുൻനിർത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.വീരമലക്കുന്നിൽ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.രമേശൻ കരുവാച്ചേരി,കെ.വി. സുധാകരൻ. കെ.പി.പ്രകാശൻ , എം.വി ഉദ്ദേശ് കുമാർ, കെ.ബാലകൃഷ്ണൻ, ഒ.ഉണ്ണികൃഷ്ണൻ ,കെ.കെ.കുമാർ, ജയപ്രകാശ് മയ്യിച്ച, എ.കെ.പ്രജീഷ് കുമാർ, പി.വി.കൃഷ്ണൻ, ടി.വി.കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.