ആഡംബരത്തിന്റെ അവസാനവാക്ക് , രാജ്യത്തെ ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കിയത് ഈ വനിതയാണ്
Thursday 24 July 2025 9:55 PM IST
മുംബയ് :രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ഓഡി എ9 ചാമിലിയനാണ് നിത അംബാനിസ്വന്തമാക്കിയത്.അൾട്രാ-പ്രീമിയം ലക്ഷ്വറി കാറാണ് ഇത്. ഏകദേശം 100 കോടി രൂപയാണ് കാറിന്റെ വില. ഒരു ബട്ടൺ അമർത്തിയാൽ നിറം മാറ്റാൻ കഴിയുമെന്നതാണ് ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ആഡംബരത്തിന്റെ അവസാനവാക്കായാണ് വാഹന ലോകം പോലും എ9 ചാമിലിയനെ കണക്കാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണ് നിത അംബാനി ഉപയോഗിക്കുന്നത്.ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിച്ചിട്ടുള്ള ഈ കാർ, ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ കാറുകളിലൊന്നാണ്. 600 ഹോഴ്സ്പവർ ശേഷിയുള്ള 4.0 ലിറ്റർ വി8 എഞ്ചിനാണ് ഓഡി വാഹനത്തിലുള്ളത്.