വി.എസിന്റെ വിയോഗത്തിൽ അനുശോചനം
Thursday 24 July 2025 9:59 PM IST
ഇരിട്ടി :മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സി.പി.എം ഏരിയാ കമ്മിറ്റി ഇരിട്ടിയിൽ നടത്തിയ സർവകക്ഷി മൗനജാഥയിലും അനുസ്മരണ പൊതുസമ്മേളനത്തിലും നൂറ്കണക്കിനാളുകൾ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ, കെ.ശ്രീധരൻ, കെ.വി. സക്കീർഹുസൈൻ, കെ.ടി.ജോസ്, അഡ്വ.കെ.എ.ഫിലിപ്പ്, വി.പി.അബ്ദുൾറഷീദ്, എ.കെ.രാജു, ഇബ്രാഹിം മുണ്ടേരി, അജേഷ്, സി വി.എം.വിജയൻ, കെ.മുഹമ്മദാലി, ബാബുരാജ് ഉളിക്കൽ, ഹംസ പുല്ലാട്ട്, അഷറഫ് മണിപ്പാറ, രാജു മൈലാടിയിൽ, മുനീർ, പി.പി.അശോകൻ, എൻ.ടി.റോസമ്മ, നഗരസഭാ ചെയർമാൻ കെ.ശ്രീലത എന്നിവർ പ്രസംഗിച്ചു.