പഴയങ്ങാടിയിൽ സർവകക്ഷി അനുശോചനം

Thursday 24 July 2025 10:03 PM IST

പഴയങ്ങാടി:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി.എസ്.അച്യുതാന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സി പി.എം മാടായി എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ മൗനജാഥയും സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിച്ചു. യോഗത്തിൽ സി പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, എം. വിജിൻ എം.എൽ.എ, ഐ.വി.ശിവരാമൻ, പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, പി.നാരായണൻ (സി.പി.ഐ), എം.പി.ഉണ്ണികൃഷ്ണൻ ( കോൺഗ്രസ്) ,ടി. രാജൻ (കോൺഗ്രസ് എസ് ) പി.ടി.സുരേഷ് ( എൻ.സി.പി), സുഭാഷ് അയ്യോത്ത് ( ജനതാദൾ ), യു.മുഹമ്മദ് ഹാജി ( ഐ.എൻ.എൽ), എസ്.യു. റഫീക്ക് (മുസ്ലീം ലീഗ്), ചന്ദ്രൻ കുറുവാട്ട് (ആർ.ജെ.ഡി), എ.വി.സനിൽ ( ബിജെപി) എന്നിവർ സംസാരിച്ചു.സി.പി.എം മാടായി ഏരിയ സെക്രട്ടറി വി.വിനോദ് സ്വാഗതം പറഞ്ഞു.