സാമൂഹ്യ മുന്നേറ്റത്തിന്ന് മഹല്ല് കൂട്ടായ്മ അനിവാര്യം

Thursday 24 July 2025 10:06 PM IST

കമ്പിൽ: വളരുന്ന തലമുറയെ ധർമ്മബോധമുള്ളവരാക്കുന്നതിന്നും സാമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന്നും മഹല്ലു കുട്ടായ്മകൾ അനിവാര്യമാണെന്ന് സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ പറഞ്ഞു. തിരുവസന്തം; പതിനഞ്ച് നൂറ്റാണ്ട് എസ്.എം.എഫ് റബീഅ് കാമ്പയിന്റെ ഭാഗമായി എസ്.എം.എഫ് കമ്പിൽ മേഖല സംഘടിപ്പച്ച ഖുബാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്തഫ ഹാജി കണ്ണാടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ഹാജി അബ്ദുൽ റഹ്മാൻ കല്ലായി , ജില്ല സെക്രട്ടറി മഹമൂദ് അള്ളാംകുളം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.ഇസ്മായിൽ ഹുദവി മലപ്പുറം വിഷയാവതരണം നടത്തി. ആറ്റക്കോയതങ്ങൾ പാട്ടയം,അഹ്മദ് തേർളായി,ഹനീഫ് ഏഴാം മൈൽ, കീർത്തി അബ്ദുള്ള ഹാജി, ഇബ്രാഹിം എടവച്ചാൽ, ഖാദർ മുണ്ടേരി, അൽ നൂർ അബ്ദുൽ അസീസ് ഹാജിതുടങ്ങിയവർ പ്രസംഗിച്ചു.