പ്രാതിനിധ്യം വേണം: സാംബവ മഹാസഭ
ചാലക്കുടി: തദ്ദേശ തിരഞ്ഞെടുപ്പിൽ മതിയായ പ്രാതിനിധ്യം ലഭിക്കണമെന്ന് സാംബവ മഹാസഭ ജില്ലാ സമ്മേളനം. സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.വി. സുബ്രൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ മുഖ്യാതിഥിയായി. സി.കെ. ശശി, കെ.എം. കൗസല്യ, കലാപ്രിയ സുരേഷ്, കെ.കെ. രാജു, ശങ്കരൻ ചെമ്പിച്ചിറ, എം.കെ. കർണ്ണൻ, അയ്യപ്പദാസ് എന്നിവരെ ആദരിച്ചു. ചന്ദ്രൻ പുതിയേടത്ത്, പി.എം. സുരേഷ്, ഭവാനി കുമാരൻ, എം.കെ. ദിനേശൻ, എം.വി. അനിലൻ, സുനിൽകുമാർ, സെക്രട്ടറി പി.എസ്. ദിലീപ് കുമാർ, മോഹനൻ പാട്ടാളി, എൻ.സി. സുധീർ, കെ.ടി. വിനോദ്, വി.വി. ബാബു, ഷീല ചന്ദ്രൻ, പി.വി. വിനോദ്, വി.എ. സോമസുന്ദരം, സുലോചന രാജൻ, ടി.കെ. ലാലു സംസാരിച്ചു. ഭാരവാഹികൾ: ടി.ആർ. സുനിൽ (പ്രസിഡന്റ്), കെ.സി. സുരേഷ്, ബേബി ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ) പി.എസ്. ദിലീപ് കുമാർ (സെക്രട്ടറി), കലാഭവൻ ജയൻ, ഓമന കുട്ടൻ (ജോയിന്റ് സെക്രട്ടറിമാർ).