ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
Friday 25 July 2025 2:04 AM IST
ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ പി.ഡി. ജോഷി ഉദ്ഘാടനം ചെയ്തു. ബഹിരാകാശ നേട്ടങ്ങളിൽ നമ്മുടെ മുന്നേറ്റം പുതുതലമുറയ്ക്ക് ഏറെ അനുഭവങ്ങൾ പകരുന്നതാണെന്ന് ശാസ്ത്ര വിശകലന ക്ലാസ് നയിച്ച ക്ലബ്ബ് കോർഡിനേറ്റർ കെ.കെ.ഉല്ലാസ് പറഞ്ഞു. അദ്ധ്യാപകരായ ലെറ്റീഷ്യ അലക്സ്, കെ.ഒ.ബുഷ്ര, മാർട്ടിൻ പ്രിൻസ്, എച്ച്.ഷൈനി, പി.എൻ.സൗജത്ത്, കെ.എം.സുമയ്യ, സി.പി.സുഹൈബ് എന്നിവർ നേതൃത്വം നൽകി.