റെയിൽവേ ഗേറ്റ് അടച്ചിടും
Friday 25 July 2025 2:12 AM IST
ആലപ്പുഴ: കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 21 (തഴുപ്പ് ഗേറ്റ്), ലെവൽ ക്രോസ് നമ്പർ ഒമ്പത് (അരൂർ നോർത്ത് ഗേറ്ര്) എന്നിവ ഇന്ന് വൈകിട്ട് ആറുമുതൽ 26ന് രാവിലെ ആറുവരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. തഴുപ്പ് ഗേറ്റ് വഴി പോകുന്ന വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 19 (പി.എസ് ഗേറ്റ്) വഴിയോലെവൽ ക്രോസ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) വഴിയോ പോകണം. അരൂർ നോർത്ത് ഗേറ്ര് വഴി പോകേണ്ട വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 11 (കെൽട്രോൺ ഗേറ്റ്) വഴിയും കടന്നുപോകണം.