നാരായണീയ പാരായണം

Friday 25 July 2025 1:14 AM IST

ആലപ്പുഴ : രാമായണമാസാചരണത്തോടനുബന്ധിച്ച് മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീക്ഷേത്രത്തിൽ നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണം നടന്നു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, കമ്മിറ്റി അംഗം കെ.എൻ.ബാബു, സ്വാദ്ധ്യായസഭയുടെ പ്രസിഡന്റ് നെടുമുടി ഗോപാലകൃഷ്ണ പണിക്കർ, സെക്രട്ടറി പി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി .