പയ്യന്നൂരുകാരി മസൂദ കൊണ്ടുവന്നത് 23.5 കോടിയുടെ സാധനം; വിമാനത്താവളത്തില്‍ കയ്യോടെ പൊക്കി കസ്റ്റംസ്

Thursday 24 July 2025 10:20 PM IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ വന്‍ കഞ്ചാവ് വേട്ട. ഗള്‍ഫില്‍ നിന്ന് എത്തിയ യാത്രക്കാരിയില്‍ നിന്ന് 23.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. പയ്യന്നൂര്‍ സ്വദേശി മസൂദയെ കസ്റ്റംസ് പ്രിവന്റീവ് കസ്റ്റഡിയിലെടുത്തു.

അബുദാബിയില്‍ നിന്നുള്ള യാത്രക്കാരിയായിരുന്നു മസൂദ. തായ്‌ലന്റില്‍ നിന്ന് അബുദാബി വഴിയാണ് 23.5 കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം. ബാഗേജില്‍ ഒളിപ്പിച്ചാണ് മസൂദ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്.