അനുശോചനയോഗം
Friday 25 July 2025 12:21 AM IST
മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വി.എസ് അച്യുതാനന്ദൻ അനുശോചനം നടത്തി. ലൈബ്രറി ഹാളിൽ പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെഅദ്ധ്യക്ഷതയിൽ സി.പി.എംമുൻ ജില്ല സെക്രട്ടറിയേറ്റ് അംഗം സി. ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ല പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ, അഡ്വ.നീറണാൽ ബാലകൃഷ്ണൻ, കെ.ആർ. സോമരാജൻ , അഡ്വ.ബാബു പള്ളിപ്പാട്ട്, കെ.ബി. അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പി. ആർ. വിശ്വൻ സ്വാഗതവും ജോസ് തോമസ് നന്ദിയും പറഞ്ഞു.