നാരായണത്ത് ക്ഷേത്രത്തിൽ ബലിതർപ്പണം

Friday 25 July 2025 12:21 AM IST

താഴേക്കാട്: നാരായണത്ത് ശ്രീമഹാവിഷ്ണു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ ബലിതർപ്പണത്തിനായി ആയിരങ്ങൾ. ക്ഷേത്രം മേൽശാന്തി ലിജേഷ് ശാന്തികൾ കർമ്മികനായി. ബലിതർപ്പണത്തിന് എത്തിയവർക്കെല്ലാം അന്നദാനവുമുണ്ടായിരുന്നു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു, വൈസ് പ്രസിഡന്റ് സദാനന്ദൻ തത്തംപ്പിള്ളി, സെക്രട്ടറി നന്ദകുമാർ കാമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി വിവേക് കാമറ്റത്തിൽ, ട്രഷറർ സുധീഷ് പോണോളി, മാതൃസംഘം പ്രസിഡന്റ് വിമല പത്മനാഭൻ, വൈസ് പ്രസിഡന്റ് ജയ ജനാർദ്ദനൻ, സെക്രട്ടറി ശോഭ ഷാജൻ, ജോയിന്റ് സെക്രട്ടറി സിന്ധു സുധീഷ്, ട്രഷറർ സുധ ജയൻ, അചലൻ കാമറ്റത്തിൽ, പ്രസാദ് പോണോളി, പവനൻ കാമറ്റത്തിൽ, ലിജു ചന്ദ്രൻ, മനോജ് തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു അറിയിച്ചു.