ചിഞ്ചു പ്രകാശിനെ അനുമോദിച്ചു

Friday 25 July 2025 2:14 AM IST

ചേർത്തല : സർഗ്ഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ , വിവർത്തന സാഹിത്യത്തിൽ കേരളസാഹിത്യ അക്കാദമി അവാർഡുനേടിയ ചിഞ്ചു പ്രകാശിനെ അനുമോദിച്ചു. ചേർത്തല സബ് ഇൻസ്പക്ടർ എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ലീന രാജു പുതിയാട്ട് അദ്ധ്യക്ഷയായി. ആർട്ടിസ്റ്റ് പി.ജി.ഗോപകുമാർ സ്വാഗതവും ഗോപാലകൃഷ്ണൻ പൂപ്പള്ളിക്കാവ് നന്ദിയും പറഞ്ഞു. യോഗത്തിൽ ഗീത തുറവൂർ,പി.എസ്.സുഗന്ധപ്പൻ,കെ.ബി.സുതൻ, കെ.എൻ.എസ്.വർമ്മ എന്നിവർ സംസാരിച്ചു. തുടർന്ന് കഥാ,കവിതാ സംഗമവും നടന്നു.