വിദ്യാർത്ഥികൾക്ക് അനുമോദനം
Friday 25 July 2025 1:14 AM IST
അമ്പലപ്പുഴ : കഴിഞ്ഞ അദ്ധ്യയന വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കഞ്ഞിപ്പാടം 854 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം കരയോഗം പ്രസിഡന്റ് പി.സി .മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി വേണുകുമാർ അദ്ധ്യക്ഷനായി. വനിതാസമാജം പ്രസിഡന്റ് പത്മകുമാരി ,രാജലക്ഷ്മി ,സതീഷ് ബാബു ,വാസുദേവക്കുറുപ്പ് എന്നിവർ സംസാരിച്ചു.