ഉത്തരവാദിത്വം ഭരണസമിതിക്ക്: രാജൻ പല്ലൻ

Friday 25 July 2025 12:27 AM IST

തൃശൂർ: വസ്തുനികുതി വരുമാനമായ 250 കോടി രൂപയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്വം കെടുകാര്യസ്ഥത കാട്ടിയ ഇടത് ഭരണത്തിനാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ നടപ്പാക്കിയ വസ്തുനികുതി പരിഷ്‌കാരം റദ്ദാക്കിയ ഹൈക്കോടതി വിധി ഇടത് ഭരണത്തിന്നുണ്ടാക്കിയ തിരിച്ചടി മറയ്ക്കാനാകില്ല. 2011 ൽ സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കാൻ 2013ൽ തന്നെ യു.ഡി.എഫ് കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. പരാതികളെത്തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ പരിഷ്‌കാരം നടപ്പാക്കുന്നത് 2014ൽ മരവിപ്പിച്ച സാഹചര്യത്തിലാണ് പരിഷ്‌കാരം നിർത്തിവെച്ചത്. 2011ലെ ഉത്തരവിൽ കാതലായ മാറ്റങ്ങൾ വരുത്തി 2019 ൽ ഇടതു സർക്കാർ ഇറക്കിയ നികുതി പരിഷ്‌കരണ ഉത്തരവാണ് സംസ്ഥാനത്തെങ്ങും നടപ്പാക്കിയത്. അതിൽ യു.ഡി.എഫ് കൗൺസിലിന് ഉത്തരവാദിത്വമില്ലെന്ന് രാജൻ പല്ലൻ വ്യക്തമാക്കി.