മികവ് അവാർഡ് വിതരണം
Friday 25 July 2025 1:50 AM IST
ബാലരാമപുരം: കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മികവ് അവാർഡ്, ഇന്ന് വൈകിട്ട് 5ന് വെടിവെച്ചാൻകോവിൽ ജംഗ്ഷനിൽ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ അവാർഡ് വിതരണം നടത്തും. ചികിത്സാ ധനസഹായ വിതരണം എം.വിൻസെന്റ് എം.എൽ.എ നിർവ്വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു മറ്റ് ഉന്നത പരീക്ഷാ വിജയികൾക്കുള്ള അവാർഡ് വിതരണം, നിർദ്ധന രോഗികൾക്ക് സഹായവിതരണം, കോൺഗ്രസിലെ മുതിർന്ന വ്യക്തികളെ ആദരിക്കൽ എന്നിവയും നടക്കും. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, കോൺഗ്രസ് വാർഡുതല പ്രവർത്തകർ എന്നിവർ പങ്കെടുക്കും.