ജർമ്മൻ നൃത്താവിഷ്കാരം
Friday 25 July 2025 1:47 AM IST
തിരുവനന്തപുരം: ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിന്റെ ആഭിമുഖ്യത്തിൽ ബെർലിനിൽ നിന്നുള്ള നൃത്തസംവിധായക ഇസബെൽ ഷാഡ് ക്രൈസ്റ്റ് നഗർ സ്കൂളിൽ 'ഹാർവെസ്റ്റ് ' എന്ന നൃത്തസംഗീത പരിപാടി അവതരിപ്പിച്ചു.ആഗോളതലത്തിൽ ശ്രദ്ധേയമായ കലാപ്രകടനങ്ങൾ കേരളത്തിലെ യുവതയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്/മാക്സ് മുള്ളർ ഭവൻ,ബംഗളൂരു തിരുവനന്തപുരത്തെ ഗൊയ്ഥെസെൻട്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മാനവികത, കുട്ടികളും പ്രകൃതിയുമായുള്ള ഇഴപിരിയാത്ത ബന്ധം എന്നിവ പ്രമേയമാക്കിയുള്ള 'ഹാർവെസ്റ്റിൽ' ജാൻ ലോറിസ്,അയ ടൊറൈവ, മാനുവൽ ലിൻഡ്നർ എന്നിവർ നൃത്തവുമായി വേദി കീഴടക്കി. ഡാമിർ സിമുനോവിച്ച് സംഗീതമൊരുക്കി.രംഗ ശങ്കരയുടെ അഹായ് തിയേറ്റർ ഫോർ ചിൽഡ്രൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.