ബ്ലോക്ക് ക്ഷീരസംഗമത്തിന് ഇന്ന് തുടക്കം
വടക്കാഞ്ചേരി :ക്ഷീര വികസന വകുപ്പ് വടക്കാഞ്ചേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ കല്ലംപാറക്ഷീരസംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ക്ഷീര സംഗമത്തിന് ഇന്ന് തുടക്കം. കന്നുകാലി പ്രദർശനം,ഗവ്യജാലകം,ക്ഷീര വികസന സെമിനാർ,ഡയറി ഫോഡർ എക്‌സിബിഷനുകൾ,ഡയറി ക്വിസ്, പൊതുസമ്മേളനം,കർഷകരേയും സംഘങ്ങളേയും ആദരിക്കൽ എന്നിവയാണ് പരിപാടികൾ. രാവിലെ 8.30 ന് കന്നുകാലി പ്രദർശനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസയും 10 ന് ക്ഷീര കർഷക സെമിനാർ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാറും ഉദ്ഘാടനം ചെയ്യും. നാളെ 11 ന് തെക്കുംകര അനന്യ ഓഡിറ്റോറിയത്തിലാണ് പൊതുസമ്മേളനം. കെ.രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്യും. മികച്ച ക്ഷീരകർഷകരെ ആദരിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ.എ അദ്ധ്യക്ഷനാകുമെന്ന് കമ്മിറ്റി ഭാരവാഹികളായ ടി.വി. സുനിൽകുമാർ,കെ.വി.നഫീസ , സി.വി. സുനിൽകുമാർ, എം. സുരേഷ് കുമാർ എന്നിവർ അറിയിച്ചു.