സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Friday 25 July 2025 1:57 AM IST

ബാലരാമപുരം: ജില്ലാ ആയുർവേദ കോളേജ് ഹൗസ് സർജൻസ് അസോസിയേഷന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 26ന് നരുവാമൂട് മഹാലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കും.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് രജിസ്ട്രാറും നാഷണൽ ആയുഷ് മിഷൻ എസ്.എം.ഡിയുമായ ഡോ.ഡി.സജിത്ത് ബാബു മുഖ്യാതിഥിയായിരിക്കും.ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.ടി.ഡി.ശ്രികുമാർ,​ഗവ.ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സുനിത.വി.കെ,​ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എസ്.സുനിൽകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശശികല,​സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.ആർ.സുനു,​വി.വിജയൻ,​ടി.മല്ലിക,​ഹോമിയോ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ആർ.ജയനാരായണൻ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിക്കും.മെഡിക്കൽ ക്യാമ്പ് സ്റ്റുഡന്റ് കൺവീനർ ഡോ.മുഹമ്മദ് ഷാമിൽ.കെ നന്ദി പറയും.