കാമരാജ് അനുസ്മരണം

Friday 25 July 2025 1:06 AM IST

വിഴിഞ്ഞം: സ്വാതന്ത്ര്യസമര സേനാനി, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റുമായിരുന്ന കെ.കാമരാജിന്റെ 123-ാം ജന്മവാർഷികത്തിൽ കാമരാജ് അനുസ്മരണം നടത്തി. കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാമരാജ് സ്മാരക അവാർഡ് വിതരണം, 2024 ലെ മുഖ്യമന്ത്രിയുടെ പൊലീസ് അവാർഡ് ലഭിച്ച ഇൻസ്പെക്ടർ ആർ.കെ.റാണചന്ദ്രന് അനുമോദനം എന്നിവ നടന്നു. തെന്നൂർകോണം ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേശീയ സെക്രട്ടറി പരശുവയ്ക്കൽ രാജേന്ദ്രൻ,എസ്.കെ.വിജയകുമാർ, മുക്കോല,പി.രത്‌നാകരൻ,തെന്നൂർക്കോണം ബാബു,എ.ചെല്ലകുട്ടൻ,സി.കെ.ശിവപ്രസാദ്,പി.പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.