സി.എം.പി ജന്മദിന കൺവെൻഷൻ നാളെ
Friday 25 July 2025 1:09 AM IST
തിരുവനന്തപുരം: സി.എം.പി നാൽപ്പതാം ജന്മദിന കൺവെൻഷൻ ടാഗോർ തീയേറ്ററിൽ നാളെ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ അദ്ധ്യക്ഷത വഹിക്കും.യു.ഡി.എഫ് കൺവീനർ അഡൂർ പ്രകാശ് മുഖ്യാതിഥിയാവും. പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ ജന്മദിന സന്ദേശം നൽകും.മോൻസ് ജോസഫ് എം.എൽ.എ,പാലോട് രവി, കൃഷ്ണൻ കോട്ടുമല,പി.ആർ.എൻ നമ്പീശൻ,അഡ്വ.ബി.എസ് സ്വാതി കുമാർ എന്നിവർ സംസാരിക്കും.സ്വാഗത സംഘം ചെയർമാൻ എം.പി.സാജു സ്വാഗതവും സി.എം.പി സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറയും.