വി.എസിനെ അനുസ്മരിച്ചു

Friday 25 July 2025 2:07 AM IST

ഹരിപ്പാട്: വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ മുട്ടം ശ്രീരാമകൃഷ്ണശ്രമത്തിന്റെയും, എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ ശാഖയോഗത്തിന്റെയും ഭരണ സമതി അനുശോചിച്ചു. ആശ്രഭരണസമതി പ്രസിഡന്റ് ബി.നടരാജൻ അധ്യക്ഷനായി. കൺവീനർ വി.നന്ദകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ മുട്ടം സുരേഷ്, യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ, മാതാജി മഹിളാമണി, കെ.ശശിധരൻ, ദേവദാസ്, രാജേഷ്, കെ.പി അനിൽ കുമാർ, ജിനചന്ദ്രൻ, രവീന്ദ്രൻ, സുധാകരൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.