നിയന്ത്രണംവിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
Friday 25 July 2025 1:23 AM IST
മാനന്തവാടി: വള്ളിയൂർക്കാവ് റോഡിൽ ബിവറേജ് ഓട്ട് ലെറ്റിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.
വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. മാനന്തവാടി കാനറ ബാങ്ക് ജീവനക്കാരൻ അരുൺ ഓടിച്ചിരുന്നു കാറാണ് എതിരെ വന്ന കാറിനെ വെട്ടിച്ച് മാറുന്നതിനിടെ പോസ്റ്റിലിടിച്ചത്. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. പോസ്റ്റ് ചരിഞ്ഞതിനെ തുടർന്ന് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി പോസ്റ്റ് മാറ്റി രാത്രി 7 മണിയോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.
മാനന്തവാടിയിൽ നിയന്ത്രണംവിട്ട കാർ പോസ്റ്റിനിടിച്ച നിലയിൽ