പോക്‌സോ കേസ് പ്രതിയ്ക്ക് തടവും പിഴയും

Friday 25 July 2025 1:25 AM IST

അമ്പലവയൽ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി,പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും തടവും 122000 രൂപ പിഴയും വിധിച്ചു. ബത്തേരി മണിച്ചിറ ചെറുതോട്ടത്തിൽ വീട്ടിൽ ജോൺസൺ എന്നറിയപ്പെടുന്ന ഡോണൽ ലിബറ (65) നെയാണ് സുൽത്താൻ ബത്തേരി ഫാസ്റ്റ് ട്രാക്ക്‌ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.ജി രാംജിത്ത് ആണ്‌ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കൂടാതെ എസ്.ഐ കെ.എ ഷാജഹാൻ, എ.എസ്.ഐ സബിത, സി.പി.ഒമാരായ അനുമോൾ, അഫ്സ് തുടങ്ങിയവരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. പ്രോസിക്ക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.

പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട ഡോണൽ ലിബറ