ഡോ.പല്പു ഗ്ലോബൽ മിഷൻ അനുസ്മരിച്ചു

Friday 25 July 2025 1:29 AM IST

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ഡോ.പല്പു ഗ്ലോബൽ മിഷൻ അനുസ്മരിച്ചു.കിഴക്കേകോട്ട രാജധാനി ലോട്ടസ് ഹാളിൽ ചേർന്ന അനുസ്മരണ യോഗം മിഷൻ ചെയർമാൻ ഡോ.ബിജുരമേശ് ഉദ്ഘാടനം ചെയ്തു. മിഷൻ വൈസ് ചെയർമാൻ ഡോ.പി.രാജന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഇ.കെ.സുഗതൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.ട്രഷറർ കെ.ആർ.രാധാകൃഷ്ണൻ,കെ.എം.എസ്.ലാൽ,സി.ഷാജി,ആർ.ദിനകരൻ തുടങ്ങിയവർ പങ്കെടുത്തു.