റാഗിംഗ്; വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം
Friday 25 July 2025 1:08 AM IST
മണ്ണാർക്കാട്: നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ മിൻഹാജി(19)ന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥികളായ ആദിക് സമാൻ,മുഹമ്മദ് സൽമാൻ,മുഹമ്മദ് ഇജ്ലാൽ എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെൻഡ് ചെയ്തു. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ഷർട്ടിന്റെ മുകൾഭാഗത്തെ ബട്ടൺസ് ഇട്ടില്ലെന്ന് പറഞ്ഞ് മിൻഹാജിനെ സീനിയർ വിദ്യാർത്ഥികൾ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം മർദ്ദിക്കുകയായിരുന്നു.