ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു
Friday 25 July 2025 1:10 AM IST
ചിറയിൻകീഴ്: ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. പെരുങ്ങുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷാണ് (31)കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 9.30നായിരുന്നു സംഭവം. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണ് ഇരുവരും. സഹോദരിയെ രതീഷ് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്.
ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠൻ മഹേഷ് (42) പൊലീസ് പിടിയിലായതായാണ് സൂചന.പൊലീസ് സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മാതാവ്: നിർമ്മല.