മാല പൊട്ടിക്കൽ: രണ്ടുപേർ കസ്റ്റഡിയിൽ
Friday 25 July 2025 3:19 AM IST
കുന്നംകുളം: കാണിപ്പയ്യൂരിൽ നിന്നും ബുധനാഴ്ച വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലായി. ആനായ്ക്കൽ പൊർക്കളേങ്ങാട് സ്വദേശി വിനീഷും കാണിയാമ്പൽ സ്വദേശിയായ ഡിജീഷുമാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലായിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നേയുള്ളൂ.
ഇവർ മാല നഷ്ടപ്പെട്ട ശാരദയെ നേരത്തെ കണ്ടിട്ടുള്ളതും തുടർന്ന് മോഷണം പ്ലാൻ ചെയ്യുകയുമായിരുന്നു. ഒന്നരപ്പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുന്ന പിടിവലിക്കിടയിൽ മാലയുടെ ഒരു കഷണം മാത്രമാണ് ഇവർക്ക് കിട്ടിയത്. ലഭ്യമായ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിലായത്.