അങ്കമാലി-ശബരി പാത: കേന്ദ്ര സംഘത്തെ അയയ്ക്കും
Friday 25 July 2025 1:37 AM IST
ന്യൂഡൽഹി: കേരള സർക്കാരുമായി സഹകരിച്ച് അങ്കമാലി- ശബരി റെയിൽപ്പാത ത്വരിതഗതിയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘത്തെ അയക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് യു.ഡി.എഫ് എം.പിമാരെ അറിയിച്ചു. പദ്ധതി മരവിപ്പിച്ച നടപടി അത്യന്തികമായി പിൻവലിച്ചെന്നും എം.പിമാരായ ബെന്നി ബെഹനാൻ,ആന്റോ ആന്റണി,ഡീൻ കുര്യാക്കോസ്,എം.കെ രാഘവൻ,വി.കെ ശ്രീകണ്ഠൻ എന്നിവരെ അറിയിച്ചു.