ഒന്നരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
Friday 25 July 2025 1:55 AM IST
കോട്ടയം: കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ഗുരുപദ റോയി (28) ആണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്. ഈരാറ്റുപേട്ട എം.ജി.എച്ച്.എസ്.എസ് ഭാഗത്താണ് സംഭവം. പൊലീസ് വാഹനം കണ്ട് ഇയാൾ ഓടിപോകാൻ ശ്രമിച്ചു. തടഞ്ഞുനിർത്തി പൊലീസ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി പരിശോധിച്ചപ്പോൾ സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ ഒന്നര കിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.