കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് താലൂക്ക് സമ്മേളനം
Friday 25 July 2025 1:56 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്ക് സമ്മേളനവും ചങ്ങനാശേരി യൂണിറ്റിന്റെ 47ാമത് വാർഷികവും മഹിളാവിംഗ് വാർഷികം, 26ാമത് കാർഗിൽ വിജയദിനാഘോഷം, ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷം, വീരജവാന്മാരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം, വിമുക്തഭടകുടുംബ സംഗമം എന്നിവ 26ന് രാവിലെ 9.30ന് പാലാത്രച്ചിറ ചങ്ങനാശേരി ക്ലബ് സിൽവർ ജൂബിലി ഹാളിൽ നടക്കും. സമ്മേളനം കോട്ടയം ജില്ലാ രക്ഷാധികാരി ബ്രിഗേഡിയർ റിട്ട.എം.ഡി ചാക്കോ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി ചാക്കോ മുഖ്യപ്രഭാഷണം നടത്തും. മഹിളാ വിംഗ് സംസ്ഥാന പ്രസിഡന്റ് ലളിതാ എം.നായർ മഹിളാവിംഗ് വാർഷികം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.ജെ ജോസുകുട്ടി അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ സെക്രട്ടറി ഹോണറി ക്യാപ്റ്റൻ ടി.ജെ നോബർട്ട് സന്ദേശം നൽകും.