അനുശോചിച്ചു

Friday 25 July 2025 2:02 AM IST

കോട്ടയം: ആർ.ശങ്കർ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി പത്മരാജന്റെ നിര്യാണത്തിൽ അനുശോചിച്ചു. സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് മുൻ ചെയർമാൻ കുഞ്ഞ് ഇല്ലമ്പള്ളി അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. ആർ.ശങ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത ഹിച്ചു. അഡ്വ.ജി.ശ്രീകുമാർ, ഡോ.ബി.ഹേമചന്ദ്രൻ, എം.ബി സുകുമാരൻ നായർ, കെ.സി ദിലീപ്കുമാർ, ബൈജു മാറാട്ടുകുളം, ആനിക്കാട് ഗോപിനാഥ്, സാൽവിൻ കൊടിയന്ത്ര, സക്കീർ ചങ്ങംമ്പള്ളി, കെ.കെ സാജൻ കുമാർ, മായാ കൃഷ്ണൻ, കെ.ആർ ദിനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.